ഫാ.മാത്യു നമ്പ്യാംപറമ്പിൽ സ്മാരക ബാസക്കറ്റ്ബോൾ: പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന് കിരീടം

കോഴിക്കോട്: സെന്റ് ജോസഫ്സ് ജൂനിയർ ഐ.സി.എസ്.ഇ. സ്കൂൾ ഏർപ്പെടുത്തിയ ഫാ.മാത്യു നമ്പ്യാംപറമ്പിൽ സ്മാരക പ്രഥമ ഇൻറർ സ്കൂൾ ബാസക്കറ്റ് ബോൾ ട്രോഫി പെരുന്തുരുത്തി ഭാരതീയ വിദ്യാഭവന്. എലത്തൂർ സി.എം.സി ഹൈസ്കൂളിനെ 42 – 12 ന് പരാജയപ്പെടുത്തിയാണ് ഭവൻസ് കിരീടം സ്വന്തമാക്കിയത്. സി.എം.സിയിലെ കെ.സി.അഭിമന്യു ടൂർണമെന്റിലെ മികച്ച കളിക്കാരനായി.
ജേതാക്കൾക്കുള്ള ട്രോഫി ജില്ലാ ബാസ്ക്കറ്റ് ബോൾ അസോ.സെക്രട്ടറി സി.ശശിധരനും വി.ഒ.ജോൺ നമ്പ്യാംപറമ്പിലും ചേർന്ന് സമ്മാനിച്ചു. സമ്മാനദാന ചടങ്ങിൽ മുൻ ഇന്റർനാഷണൽ താരം എം.പ്രവീൺ, സൗത്ത് അസി.കമ്മീഷണർ എ.ജെ.ബാബു, സൂസൻ ജോൺ നമ്പ്യാംപറമ്പിൽ, പ്രിൻസിപ്പാൾ ഫാ.റാംലറ്റ് തോമസ്, അശോകൻ ആലപ്രത്ത്, ഫാ ജോസഫ് എടശ്ശേരി, സജിനി ആനന്ദ്, ജോ എൽവിസ്, മായ എസ്.ശങ്കർ എന്നിവർ സംസാരിച്ചു.

Runners Up 2020
Runners Up 2020