ഫാ. നമ്പ്യാംപറമ്പിൽ സ്മാരക ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന് തുടക്കമായി

കോഴിക്കോട്: സെന്റ് ജോസഫ്സ് ജൂനിയർ സ്കൂൾ മുൻ പ്രിൻസിപ്പാൾ ഫാ. മാത്യു നമ്പ്യാംപറമ്പിൽ സ്മാരക പ്രഥമ ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് ദേശീയ കോച്ച് പി.സി. ആൻറണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.ജോസഫ് എടശ്ശേരി അധ്യക്ഷത വഹിച്ചു. ഈസ്റ്റ്ഹിൽ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിലെ സീനിയർ പ്രൊഫ. ജോൺസൺ ജോസഫ്, പ്രിൻസിപ്പാൾ റാംലറ്റ് തോമസ്, പി.ടി.എ.പ്രസിഡൻറ് ജോ എൽ വിസ് ജെറാൾഡ്, വൈസ് പ്രിൻസിപ്പാൾ ബാബു ജോസഫ് എന്നിവർ സംസാരിച്ചു.
ആദ്യ മത്സരത്തിൽ ആതിഥേയരായ സെന്റ് ജോസഫ്സ് ജൂനിയർ സ്കൂൾ പ്രസന്റേഷൻ സ്കൂളിനെ പരാജയപ്പെടുത്തി (സ്കോർ: 20-23).

ഫാ. മാത്യു നമ്പ്യാംപറമ്പിൽ സ്മാരക ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം ദേശീയ കോച്ച് പി.സി. ആൻറണി ബോൾ ബാസ്ക്കറ്റ് ചെയ്തു കൊണ്ട് നിർവ്വഹിക്കുന്നു
Deepika 15.Feb.2020