മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി ലയോള സ്കൂളിൽ വിപുലമായ പരിപാടികൾ നടത്തി

കോഴിക്കോട്: മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലയോള സ്കൂളിൽ വിപുലമായ പരിപാടികൾ നടത്തി. എക്സൈസ് വകുപ്പിന്റെ വിമുക്തി കൗൺസിലിങ് കേന്ദ്രത്തിലെ ജിജി രാമചന്ദ്രൻ രക്ഷിതാക്കൾക്കായി ക്ലാസെടുത്തു.

സിവിൽ എക്സൈസ് ഓഫീസർ നിഖിൽ കിഴക്കയിൽ, വൈസ് പ്രിൻസിപ്പൾ ഫാ. ടി.വി. ജോർജ്, നിഷ സുജേഷ്, എം.കെ. ഇന്ദു, സംഗീത ബിജോയ് എന്നിവർ സംസാരിച്ചു.

പ്രത്യേക സ്കൂൾ അസംബ്ലി, ചിത്രരചനാ മത്സരം, പോസ്റ്റർ മേക്കിങ് മത്സരം, മയക്കുമരുന്ന് വിരുദ്ധ സന്ദേശങ്ങൾ എഴുതി പ്ലക്കാർഡുമായി വിദ്യാർത്ഥികളുടെ റാലി, കൊളാഷ് നിർമ്മാണം എന്നിവ നടന്നു.

അധ്യാപകരായ പി.ഡി.ദിവ്യ, ലിൻഡ ഡേവിസ്, സൗമ്യ അബ്രഹാം, അനില പുരുഷോത്തമൻ , ഷിജി കുറുപ്പ്, സജിനി അന്നത്ത് എന്നിവർ നേതൃത്വം നൽകി.

Reference : https://newspaper.mathrubhumi.com/kozhikode/news/loyola-school-1.7647432