കോഴിക്കോട്: സ്വന്തം കുടിവെള്ളം സംരക്ഷിക്കാനുള്ള ബോധം കുട്ടികളിൽ വളർത്തിയെടുക്കണമെന്ന്
കവി പ്രൊഫ.വി.മധുസൂദനൻ നായർ.
അത്തരമൊരു ബോധം വളർത്തിയെടുക്കാൻ സാധിച്ചില്ലെങ്കിൽ അവരെ നരകത്തിലേക്ക് തള്ളിയിടലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റ് ജോസഫ്സ് ജൂനിയർ സ്കൂളിന്റെ 59-ാം വാർഷികാഘോഷ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കവി.
ഉത്തരം പറയാനുള്ള ആർജവമാണ് കുട്ടികൾക്ക് വേണ്ടത്. അതിനു നമ്മൾ അവനെ പ്രാപ്തരാക്കണം. അറിവ് ലോകത്തിനെ സംരക്ഷിക്കാൻ വേണ്ടി ആവണം. ഏറ്റവും വലിയ അറിവ് സ്നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ജെസ്യൂട്ട് സൊസൈറ്റി പ്രൊവിൻഷ്യൽ റവ.ഡോ.ഇ.പി.മാത്യു ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ജോസഫ് എടശ്ശേരി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റാംലറ്റ് തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ അഡ്വ.തോമസ് മാത്യു, ജെസ്യൂട്ട് സഭ സുപ്പീരിയർ ഫാ.ഫിലിപ്പ് വട്ടമാല, സെന്റ് സേവ്യർസ് കോളേജ് റിട്ട. പ്രിൻസിപ്പാൾ ഡോ.മാണി മണിമല, പി.ടി.എ.പ്രസിഡന്റ് ജോ എൽവിസ് ജെറാൾസ് എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പാൾ നിഷ സുജേഷ് സ്വാഗതവും സ്കൂൾ ലീഡർ പവേൽ ശ്യാം നന്ദിയും പറഞ്ഞു.